ഹോങ്കോങ് ആരോഗ്യ സംരക്ഷണ കേന്ദ്രത്തിലെ കമ്മ്യൂണിക്കബിള്‍ ഡിസീസ് ബ്രാഞ്ച് തലവനായ ആല്‍ബര്‍ട്ട് ഓ നഗരത്തിലെ കൊവിഡ് കേസുകള്‍ ഉയരുകയാണെന്ന് അറിയിച്ചു.
മേയ് 3 വരെയുള്ള ആഴ്ചയില്‍ 31 കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടതോടെ ഗുരുതരമായ കേസുകളും മരണസംഖ്യയും ഏറ്റവും ഉയര്‍ന്ന നിലയിലാണുള്ളത്. 5 വര്‍ഷം മുമ്പ് ലോകത്തെ നിശ്ചലമാക്കിയ അത്രയും തീവ്രമല്ല ഇപ്പോഴത്തെ സ്ഥിതിയെങ്കിലും വൈറസ് പടരുന്നതായും രോഗ ലക്ഷണങ്ങളുമായി കൂടുതല്‍ പേര്‍ ഹോങ്കോങിലെ ആശുപത്രികളിലും ക്ളിനിക്കുകളിലും എത്തുന്നുണ്ടെന്നും ബ്ളൂംബര്‍ഗ് റിപ്പോര്‍ട്ട് ചെയ്തു.
ഏഷ്യയിലെ തിരക്കേറിയ നഗരങ്ങളിലൊന്നായ സിംഗപ്പുരിലും കൊവിഡ് 19 കേസുകളുടെ വര്‍ധനവ് റിപ്പോര്‍ട്ട് ചെയ്യുന്നു. ഒരു വര്‍ഷത്തെ ഇടവേളയ്ക്കു ശേഷം ഈ മെയ് മാസം മുതല്‍ കൊവിഡ് കേസുകള്‍ ആരോഗ്യ മന്ത്രാലയം റിപ്പോര്‍ട്ട് ചെയ്തു തുടങ്ങി. മുന്‍ ആഴ്ചയെ അപേക്ഷിച്ച് മെയ് 3 ന് അവസാനത്തെ ആഴ്ചയില്‍ 14,200 കൊവിഡ് കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തത്.
മുന്‍ ആഴ്ചയെ അപേക്ഷിച്ച് 28% വര്‍ധനവാണ് രേഖപ്പെടുത്തിയത്. ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെടുന്നവരുടെ എണ്ണം ഏകദേശം 30% വര്‍ധിച്ചു. പ്രതിരോധശേഷി കുറയുന്നതിന്‍റെ പ്രതിഫലനമായിരിക്കാം ഈ വര്‍ധനവെന്ന് ആരോഗ്യ മന്ത്രാലയം സൂചിപ്പിച്ചു. വൈറസ് വ്യാപകമായി പ്രചരിക്കുന്നുണ്ടെങ്കിലും ഇത് ഗുരുതരമായ രോഗത്തിലേക്ക് നയിക്കുന്നു എന്നോ, കൊവിഡിന്‍റെ തന്നെ മറ്റൊരു വകഭേദമാണെന്നോ തെളിയിക്കുന്നില്ലെന്നാണ് വിവരം.
സിംഗപ്പുരുമായി താരതമ്യപ്പെടുത്തുമ്പോള്‍, ഏഷ്യയിലുടനീളം, കൊവിഡ് 19 കേസുകള്‍ മാസങ്ങളായി റിപ്പോര്‍ട്ട് ചെയ്യുന്നു എന്നാണ് ബ്ളൂംബെര്‍ഗിന്‍റെ റിപ്പോര്‍ട്ടിലുള്ളത്. ബൂസ്ററര്‍ ഷോട്ടുകള്‍, വാക്സിനേഷന്‍ എന്നിവ സ്വീകരിക്കേണ്ടവരോടും ഇത് എത്രേയും പെട്ടന്ന് എടുക്കാന്‍ ആരോഗ്യ അധികൃതര്‍ അറിയിച്ചു. ഹോങ്കോംഗ് പോപ്പ് താരം ഈസണ്‍ ചാന്‍ കൊവിഡ് പോസിറ്റീവ് ആണെന്ന് കണ്ടെത്തിയതിനെതുടര്‍ന്ന് അദ്ദേഹത്തിന്‍റെ തായ്വാന്‍ പ്രോഗ്രാമുകള്‍ മാറ്റിവച്ചതായി അദ്ദേഹം തന്നെ സോഷ്യല്‍ മീഡിയയിലൂടെ അറിയിച്ചു.
ചൈനയിലും കൊവിഡിന്‍റെ പുതിയൊരു തരംഗം പടരുന്നതായി ബ്ളൂംബെര്‍ഗ് റിപ്പോര്‍ട്ട് ചെയ്തു. മേയ് 4 വരെയുള്ള 5 ആഴ്ചകളില്‍ കൊവിഡ് ടെസ്ററ് പോസിറ്റിവിറ്റി നിരക്ക് ഇരട്ടിയിലധികമായെന്നാണ് റിപ്പോര്‍ട്ട്.

Comments: